ചെറുകഥകൾ - STORIES

യോഹന്നാന്‍ മത്തായിയുടെ പരിണാമം

ഉലഹന്നാന് സംഭവിച്ച വലിയ അബദ്ധങ്ങളില്‍ ഒന്ന് ഇടവകക്കാര്‍ നീട്ടിക്കൊടുത്ത കോളേജ് അദ്ധ്യാപകവൃത്തിയെന്ന അപ്പക്കഷണം നിരസിച്ച\\r\\nതാണ്. അതിന് കാരണവുമുണ്ടായിരുന്നു. അവര്‍ ആവശ്യപ്പെട്ട പണം കൊടുക്കാന്‍, പെങ്ങളുമാരെ അയച്ചുകഴിഞ്ഞ് അപ്പന്‍ അവനായി നീക്കിവച്ച വീടും ഒരു തുണ്ടു ഭൂമിയും വിറ്റാല്‍ തികയില്ലായിരുന്നു. ബാക്കി കടം കൊള്ളാമായിരുന്നുവെന്നു വച്ചാലോ കിട്ടുമായിരുന്ന ശമ്പളത്തില്‍ നിന്നു പലിശയും നിത്യവൃത്തിയും കഴിഞ്ഞു പോകുകയില്ലായിരുന്നുവെന്നതാണ് കണക്കുകൂട്ടല്‍ Continue reading

മൃഗീയത

തിരുമനസ്സേ... പ്രജകളെല്ലാം നന്മയുള്ളവരും മൃഗങ്ങളെപ്പോലെ സത്യമുള്ളവരുമായാല്‍ രാജാവിന്‍റെ ആവശ്യമുണ്ടോ....അധികാരമുണ്ടോ..... രാജാവും പ്രജയെപ്പോലെ ഒരു സാധാരണക്കാരാനാകയില്ലേ... പിന്നെ എന്ത് രാജര്‍ഷി.... ഉപനിഷത്....മഹാകാവ്യങ്ങള്‍.... Continue reading

മൂന്നു ഭാഗങ്ങളുള്ള ഒരു കഥ

ജോഹന്‍റെ വാക്കുകളെ ശ്രദ്ധിച്ചില്ലെങ്കിലും പിറ്റേന്ന് രാവിലെ പത്തു മണിക്ക് മുമ്പ് ശ്രീജിത്തിന്‍റെ സുഹൃത്ത് ജിനോ മാത്യുവിന്‍റെ ഫോണിലേയ്ക്ക് മെട്രോ നഗരത്തിലെ ഒരു ഹോസ്പിറ്റലില്‍ നിന്നും വിളിയെത്തി, റിസപ്ഷനിസ്റ്റ് എന്ന് പരിചയപ്പെടുത്തിയ സ്ത്രീ ശബ്ദം പറഞ്ഞു.\r\n ശ്രീജിത്തിന് മെട്രോ നഗരത്തില്‍ വച്ച് ആക്സിഡന്‍റ് പറ്റി, ഗുരുതരാവസ്ഥയിലാണ്.... വെന്‍റിലേറ്റളിലാണ്.... Continue reading

മരണം അനിവാര്യമെങ്കിലും

കണിയാരുടെ ഗണനങ്ങള്‍;\r\n\r\n പിതൃകോപമെന്ന്,\r\n\r\n മാര്‍ഗ്ഗതടസ്സങ്ങളെന്ന്.\r\n\r\n തീര്‍ക്കാനായി മോക്ഷക്രിയകള്‍,\r\n\r\n പാപ പരിഹാരകര്‍മ്മങ്ങള്‍..............\r\n\r\n വീണ്ടും കാത്തിരിപ്പുതുടരവെ...................\r\n\r\n ഡോക്ടര്‍മാരുടെ ടെസ്റ്റുകള്‍, Continue reading

ഭിന്നശേഷിത്വം വില്‍പ്പനക്ക് വച്ചവന്‍

പെട്ടന്നാണ് കേട്ടത്, ഒറ്റപ്പെട്ട വീട്ടില്‍ നിന്നുള്ള സ്ത്രീയിടെ കരച്ചില്‍... വഴിയില്‍ നിന്നുതന്നെ ദൃശ്യമാകുന്ന, വാതിലടഞ്ഞു കിടക്കുന്ന വീട്ടില്‍ ആക്രമിക്കപ്പെടുന്ന സ്ത്രീയുടെ, അല്ല ഒരു പെണ്‍കുട്ടിയുടെ കരച്ചില്‍..... പിന്നീടവന് മുന്നോട്ട് നടക്കാനായില്ല. ആ വീട്ടില്‍ നിന്നും വഴിയിലേക്കിറങ്ങുന്ന പാതയെ മറികടക്കാന്‍ അവന് ഭയം തോന്നി, വല്ലാത്തൊരു വിറയല്‍...\r\n വീട്ടില്‍ നിന്നുള്ള ശബ്ദങ്ങല്‍ ഉച്ചത്തിലായിട്ട് ഒടുങ്ങിയപ്പോള്‍ അവന്‍റെ വിറയല്‍ കുറഞ്ഞു. ശരീരം ശാന്തമായി വന്നപ്പോള്‍ മുന്നോട്ട് നടന്നു. നീങ്ങവെ, വീട്ടില്‍ നിന്ന് മൂന്നുപേര്‍ പുറത്തേക്ക് വന്നു. Continue reading

പുതുവഴികള്‍

“രേഷ്മ യൂ ആര്‍ വെരി ബ്യൂട്ടി ആന്‍റ് സ്വീറ്റി.... നിങ്ങള്‍ക്ക് മുന്നില്‍ വിശാലമായൊരു ലോകം തന്നെയുണ്ട്, തുറക്കപ്പെടാനായിട്ട്.... പക്ഷെ, ഒരു മലയോളം സ്വപ്നം വേണമെന്ന് മാത്രം. നിങ്ങള്‍ക്കറിയുമോ ഞാനിപ്പോള്‍ ഉപയോഗിക്കുന്നത് ഒരു കടും മഞ്ഞ വാഗ്നര്‍ കാറാണ്, അത് അടുത്ത ആഴ്ചയില്‍ ഒരു ചുവന്ന കൊറോള ആക്കണമെന്നാണ് എന്‍റെ മോഹം. അതേപോലെ ബൃഹത്തായ ആഗ്രഹങ്ങള്‍ മനസ്സില്‍ വിരിയണം.... ആഗ്രഹ നിവര്‍ത്തിക്കായി മനസ്സും ശരീരവും ഒത്തൊരുമിച്ച് ശ്രമിക്കണം. ഇപ്പോള്‍ രേഷ്മ നല്ലൊരു തീരുമാനത്തിലെത്തിയിരിക്കുകയാണെന്ന് ഞാന്‍ പറയും. എനിക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയും. നല്ലൊരു പെണ്‍കുട്ടിയായി, യുവതിയായി നിങ്ങളെ എത്തിക്കാന്‍ എനിക്ക് കഴിയും.” Continue reading

പീഡനം

ആദ്യം കണ്ട ആള്‍ പ്യൂണ്‍ ദാമോദരനായിരുന്നു. അയളോടുതന്നെ പറഞ്ഞു.\r\n അയാളെന്നെ ...... ജി കെ നായര്‍ എന്നെ..... മേശക്ക് അപ്പുറത്ത് എഴുന്നേറ്റ് നിന്ന്, മുഖം കൈകളില്‍ എടുത്ത് എന്‍റെ ചുണ്ടുകളില്‍........\r\n പൊട്ടിക്കരഞ്ഞുകെണ്ട് തന്നെ സഹപ്രവര്‍ത്തകരുടെ നടുവിലേക്ക് ഓടിയെത്തി. ചുറ്റും കൂടിയ പത്തോ ഇരുപ തോ സ്ത്രീ പുരുഷന്മാര്‍ക്ക് മുന്നില്‍വച്ച് വിളിച്ചുപറഞ്ഞു.\r\n അയാളെന്നെ പീഡിപ്പിക്കയായിരുന്നു. ...... വളരെ നാളുകളായിട്ട്......... ശാരീരികമായിട്ട്........ എല്ലാം സഹിക്കുകയായിരുന്നു............ ഒരു സ്ത്രീയായതുകൊണ്ട്മാത്രം......... മടുത്തു....... Continue reading

ന്യൂ റിയാലിറ്റി ഷോ

ഏഴു സുന്ദരന്മാരുടേയും മൂന്നു സുന്ദരികളുടേയും മുഖങ്ങള്‍ തെളിഞ്ഞു, പഴയ ട്യൂബ് ലൈറ്റു പോലെ....\\r\\n\\r\\n അവര്‍ മുകളിലേക്ക് നോക്കി.\\r\\n\\r\\n ഓ...ഗോഡ്... യുവര്‍ ഗുഡ്നസ്സ്.... Continue reading

നാസര്‍ തിരിച്ചു വന്നില്ല

പല വിധ അഭിപ്രയങ്ങള്‍ കേട്ടും, വിമര്‍ശനങ്ങള്‍ അറിഞ്ഞും യോജിച്ചു യോജിക്കാതെയും. പലരോടും നീരസത്തിലും അഭിപ്രായ യോജിപ്പിലും പിറ്റേന്നു വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. വാര്‍ഡു മെമ്പറും, കുടുംബ സുഹൃത്തും എങ്ങുമെങ്ങും തൊടാതെ മുഴി മനഞ്ഞിലിനെപ്പോലെ നില കൊണ്ടു Continue reading

ചെറുകഥകൾ - STORIES